ഉമ്മന്‍ ചാണ്ടി മടങ്ങിയെത്തി; എം.എം ഹസന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു

Jaihind Webdesk
Sunday, January 1, 2023

 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചികിത്സ കഴിഞ്ഞ് ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തി. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ജർമ്മനിയിലെ ചികിത്സയ്ക്ക് ശേഷം നവംബർ 17 ന് മടങ്ങിയെത്തിയ ഉമ്മന്‍ ചാണ്ടി ബംഗളുരുവിൽ വിശ്രമത്തിലായിരുന്നു. നവംബർ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. ജർമ്മനിയിൽ ലേസർ ശസ്ത്രക്രിയ ആണ് അദ്ദേഹത്തിന് നൽകിയത്. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അദ്ദേഹത്തെ ബംഗളുരുവിലെത്തി സന്ദർശിച്ചിരുന്നു.