ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായമേകി ഉമ്മന്‍ ചാണ്ടി; വിമാന ടിക്കറ്റുകള്‍ നല്‍കി കരുതല്‍; നന്ദി പറഞ്ഞ് സംഘം

Jaihind News Bureau
Thursday, August 6, 2020

 

ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായമൊരുക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉസ്ബക്കിസ്ഥാനില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകള്‍ അദ്ദേഹം  സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു. യാത്രയ്ക്ക് സഹായമേകിയ ഉമ്മന്‍ ചാണ്ടിക്ക് സംഘം നന്ദി അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ ദുരിതത്തിലായിരുന്നു സംഘം. ചെയ്ത ജോലിയുടെ ശമ്പളവും ലഭിച്ചിരുന്നില്ല. മിക്ക ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. മലയാളികളുടെ ദുരിതം കേട്ടറിഞ്ഞ ഉമ്മന്‍ ചാണ്ടി ഉടന്‍ തന്നെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.