തിരുവനന്തപുരം: ജർമ്മനിയിലെ ചികിത്സയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി തിരിച്ചെത്തി. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻ ചാണ്ടിയും കുടുംബവും എത്തിയത്. ജർമ്മനിയിൽ ലേസർ ശസ്ത്രക്രിയ ആണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ലേസർ ശസ്ത്രക്രിയയ്ക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നവംബർ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്.