കരുതലായി കൂടെയുണ്ട്; വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Saturday, August 14, 2021

 

കോട്ടയം : കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ വലയുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ നൽകി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്തിൽ 80 വിദ്യാർത്ഥികൾക്കാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

ഐബിഎഫ്എന്ന സോഫ്റ്റ്‌വെയർ കമ്പനിയുമായി ചേർന്ന് ടാബ്ലറ്റുകൾ വിതരണം ചെയ്തത്. പുതുപ്പള്ളി, അയർക്കുന്നം, മണർകാട്, കൂരോപ്പട, പാമ്പാടി, മീനടം, വാകത്താനം, അകാലാകുന്നം തുടങ്ങിയ പഞ്ചായത്തുകളിലാണ് ടാബ്ലറ്റുകൾ വിതരണം ചെയ്തത്. നാല് ഘട്ടങ്ങളായി ഏകദേശം 430 ഓളം ഫോണുകളും ടാബ്ലറ്റുകളും വിദ്യാർത്ഥികൾക്ക് ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ചാണ്ടി ഉമ്മൻ, ഫിൽസൺ മാത്യു എന്നിവർ പങ്കെടുത്തു.