സിപി നായരുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു

Jaihind Webdesk
Friday, October 1, 2021

 

തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായരുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. സബ് കളക്ടറില്‍ തുടങ്ങി ചീഫ് സെക്രട്ടറിവരെ എത്തിയ അദ്ദേഹം ഭരണരംഗത്ത് വലിയ സംഭാവനകള്‍ നല്‍കി. ഭരണപരിഷ്‌കാര കമ്മീഷനംഗം, മുഖ്യമന്ത്രി കെ കരുണാകരന്‍റെ സെക്രട്ടറി തുടങ്ങിയ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും നല്ല സാഹിത്യ രചനകള്‍ക്ക് സമയം കണ്ടെത്തി. അദ്ദേഹത്തിന്‍റെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.