ഡോ പികെ വാര്യർ കേരളത്തിന്‍റെ മഹാവൈദ്യന്‍ ; അനുശോചനം രേഖപ്പെടുത്തി ഉമ്മന്‍ചാണ്ടി

Jaihind Webdesk
Saturday, July 10, 2021

ആയുര്‍വേദത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത കേരളത്തിന്റെ മഹാവൈദ്യനാണ് ഡോ. പി. കെ വാര്യറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഏഴു ദശാബ്ദം നേതൃത്വം നല്കി നൂറാം വയസില്‍ വിടവാങ്ങിയപ്പോള്‍ 400 കോടി രൂപ വിറ്റുവരവും 2000 പേര്‍ക്ക് തൊഴിലും നല്കുന്ന മഹാപ്രസ്ഥാനമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുക്കാന്‍ സാധിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലൂടെ സൗഖ്യം നേടിയത്.

കേരളത്തിന്റെ സ്വന്തം എന്നവകാശപ്പെടുന്ന ആയുര്‍വേദത്തിന് ഡോ. പികെ വാര്യര്‍ നല്കിയ അതുല്യമായ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.