ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു ; ആര്‍ക്കും പരിക്കില്ല

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഏനാത്ത് വടക്കടത്ത്കാവില്‍ വച്ച് അദ്ദേഹം സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു ഉമ്മന്‍ ചാണ്ടി. അപകടസമയം അതുവഴി വന്ന ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ അദ്ദേഹം യാത്ര തുടര്‍ന്നു.