മികച്ച കായിക താരത്തിനുള്ള ഉമ്മന്‍ ചാണ്ടി പുരസ്‌കാരം ഒളിമ്പ്യൻ പി.ആര്‍. ശ്രീജേഷിന്

Jaihind Webdesk
Wednesday, August 28, 2024

 

തിരുവനന്തപുരം: മികച്ച കായിക താരത്തിനുള്ള ഉമ്മന്‍ ചാണ്ടി പുരസ്‌കാരം ഒളിമ്പ്യൻ പി. ആര്‍. ശ്രീജേഷിന്. മികച്ച പരിശീലകനുള്ള പുരസ്‌കാരം നെറ്റ്‌ബോള്‍ പരിശീലകന്‍ ഗോഡ്‌സണ്‍ ബാബുവിനും ലഭിച്ചു. കോഴിക്കോട് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി. സാബിറയ്ക്ക് മികച്ച കായിക അധ്യാപികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

പുരസ്‌കാര ജേതാക്കള്‍ക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമാണ് ലഭിക്കുക. അടുത്തമാസം എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കെപിസിസിയുടെ കായികവിഭാഗമായ ദേശീയ കായികവേദിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.