ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ പത്രിക സമര്‍പ്പിക്കും

Jaihind News Bureau
Monday, March 15, 2021

 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. പാമ്പാടി ബ്ലോക്ക് ഓഫീസില്‍ രാവിലെ 11 മണിക്കാണ് ഉമ്മന്‍ ചാണ്ടി പത്രിക സമർപ്പിക്കുക.

രമേശ് ചെന്നിത്തല രാവിലെ 11 മണിക്ക്  ഹരിപ്പാട് ബ്ലോക്ക് ഓഫീസിൽ പത്രിക സമര്‍പ്പിക്കും. ഇത് അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 1982, 87, 2011, 2016 എന്നീ വര്‍ഷങ്ങളിലാണ് നേരത്തെ ഹരിപ്പാട് നിന്ന് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുള്ളത്.