അന്നം മുടക്കികൾ ആരെന്ന് ജനങ്ങൾ തിരിച്ചറിയും ; സിപിഎം ആയിരുന്നെങ്കില്‍ അരിയിൽ മണ്ണുവാരിയിട്ടേനെ : ഉമ്മൻ ചാണ്ടി

Jaihind News Bureau
Sunday, March 28, 2021

 

കോട്ടയം : അന്നം മുടക്കികൾ ആരെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ടി എം ജേക്കബ്ബ് വിദ്യാഭായസമന്ത്രിയായിരുന്ന കാലത്താണ് കിറ്റ് നൽകാൻ തുടങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പിനു വേണ്ടി വിതരണം മാറ്റിവയ്ക്കുകയാണ് ഇടതുസർക്കാർ ചെയ്തത്. ഈ അപാകതയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ  പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. സിപിഎം ആയിരുന്നു ഈ സ്ഥാനത്ത് എങ്കിൽ അരിയിൽ മണ്ണുവാരിയിട്ടേനെയെന്നും അദ്ദേഹം പുതുപ്പള്ളിയിൽ പറഞ്ഞു.