സ്വാമി പ്രകാശാനന്ദയുടെ വിയോഗം രാജ്യത്തിന് വലിയ നഷ്ടം ; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Wednesday, July 7, 2021

തിരുവനന്തപുരം : വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. ശ്രീനാരായണ ധര്‍മസംഘത്തിന് ഏറെനാള്‍ നേതൃത്വം കൊടുത്ത അദ്ദേഹം ആധ്യാത്മിക രംഗത്ത് പ്രകാശഗോപുരമായിരുന്നു.

ഗുരുദേവന്‍റെ ആശയങ്ങളും ആദര്‍ശങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും അതില്‍ പങ്കാളിയാകാനും എനിക്കു ഭാഗ്യം ലഭിച്ചു. സനാതന ധര്‍മത്തെക്കുറിച്ച് അഗാധമായ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം രാജ്യത്തിനു വലിയ നഷ്ടമാണെന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.