ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ചാണ്ടി യഥാര്‍ത്ഥ ജനകീയ നേതാവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം കേരളത്തിലെ ജനങ്ങള്‍ക്കായി ചെലവിട്ടുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിയുടെ യാത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം പാവങ്ങളെ സേവിച്ചു. കാഴ്ചപ്പാടും അര്‍പ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്റെ സാക്ഷ്യപത്രമായി അദ്ദേഹത്തിന്റെ ജീവിതം ഇന്നും നിലകൊള്ളുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേരള ചരിത്രത്തിന്റെ മായാത്ത ഭാഗമാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.