വയനാട് മുണ്ടക്കൈ ദുരന്തം നടന്നിട്ട ഒരാണ്ട് പിന്നിടുകയാണ്. പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കൃത്യമായി ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് പല കോണുകളില്‍ നിന്നും പരാതി ഉയരുന്നത്.. ദുരിതബാധിതര്‍ക്ക് കേന്ദ്രം അനുവദിച്ച 530 കോടി രൂപ വായ്പയായി നല്‍കിയത് അനീതിയാണെന്ന് കോണ്‍ഗ്രസ് അടക്കം ആരോപിച്ചിരുന്നു. പുനരധിവാസത്തിനുള്ള തുക കൃത്യമായി വിനിയോഗിക്കാത്തതാണ് പ്രശ്നമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇത്തരത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഒരു വര്‍ഷമാണ് കടന്നു പോയത്. ഇപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി പ്രദേശവാസികള്‍ക്ക് വിട്ടുമാറിയിട്ടില്ല.
പുനരധിവാസത്തിനായി ആവശ്യത്തിന് തുക ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്നില്ല എന്നാണ് കേന്ദ്രത്തിന്റെ ആക്ഷേപം. പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള തുക കൃത്യമായി വിനിയോഗിച്ചാല്‍ വീണ്ടും സഹായം ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.