നവോത്ഥാനത്തിന്‍റെ പാരമ്പര്യം കോണ്‍ഗ്രസിന് മാത്രം അവകാശപെട്ടതാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമൂഹതത്തില്‍ ജാതി വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് വേദനാജനകമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേരള സമൂഹം കൂടുതല്‍ ജാതി ചിന്തയിലേക്ക് പോവുകയാണ്. ജാതിയുടേയും മതത്തിന്‍റേയും പേരില്‍ ജനങ്ങള്‍ ശ്വാസംമുട്ടി കഴിയുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സമത്വ തത്വവാദ സംഘം ആരംഭിച്ച നവോത്ഥാന ദശകം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹതത്തില്‍ ജാതി വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് വേദനാജനകമാണ്.
കേരള നവോത്ഥാനത്തിൽ ഉജ്ജ്വല പോരാട്ടം നടത്തിയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുയെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള സമൂഹത്തിൽ ജാതിവിവേചനം പാടില്ല എന്ന് ചടങ്ങിൽ പങ്കെടുത്ത മുൻ കെ.പി.സി.സി അദ്യക്ഷൻ എംഎം ഹസൻ പറഞ്ഞു. സമത്വ തത്വവാദ സംഘം ചെയര്‍മാന്‍ ബി.എസ് ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു ചടങ്ങിൽ. ഡി സുദര്‍ശന്‍, പ്രഫ. ജി ബാലചന്ദ്രന്‍, എന്‍ സുബ്രമണ്യന്‍, ആറ്റിങ്ങല്‍ അജിത്ത്, കെ.പി ഹരിദാസ്, അനില്‍കുമാര്‍, നിര്‍മ്മലാനന്ദന്‍, കോവളം സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.youtube.com/watch?v=NK-R59UYiAc