കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വിൻഡീസ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഇന്നാരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നടൻ മമ്മൂട്ടി ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 30 മുതൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായർ, എം.എൽ.എ വികെ പ്രശാന്ത്,
ഇന്ന് വൈകിട്ട് ഏഴു മണിക്കു നടക്കുന്ന ഓൺലൈൻ ടിക്കറ്റ് ഉദ്ഘാടനത്തിന് ശേഷമായിരിക്കും ടിക്കറ്റുകൾ ലഭ്യമാകു. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്സൈറ്റിൽ ലഭിക്കും. കെ.സി.എയുടെ ടിക്കറ്റിങ് പാർട്ണർ പേടിഎം ആണ്.
വിദ്യാർഥികൾക്കായി 500 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്റ്റുഡന്റ് ഐ.ഡി കാർഡ് നൽകുകയും ഇതേ ഐ.ഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.
ഒരാൾക്ക് ഒരു ഇ-മെയിൽ ഐഡിയിൽ നിന്നും ഒരു മൊബൈൽ നമ്പറിൽ നിന്നും പരമാവധി ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം.
ഡിസംബർ എട്ടിന് രാത്രി ഏഴിന് തുടങ്ങുന്ന മത്സരത്തിനായി വൈകിട്ട് നാല് മണി മുതൽ കാണികൾക്ക് പ്രവേശിക്കാം.
സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഐ.ഡികാർഡും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.