ഓണ്‍ലൈന്‍ പഠനം : വിദ്യാർത്ഥികള്‍ക്ക് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസന്‍ ടി.വി വിതരണം ചെയ്തു

 

കൊല്ലം : ചിതറ ഗ്രാമ പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് യു.ഡി എഫ് കൺവീനർ എം.എം ഹസൻ ടെലിവിഷൻ വിതരണം ചെയ്തു. പഞ്ചായത്തിലെ മൂന്ന് കുട്ടികൾക്കാണ് ടെലിവിഷൻ നൽകിയത്. ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ച് ആറ് മാസം പിന്നിട്ടിട്ടും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് എം.എം ഹസൻ പറഞ്ഞു. ചിതറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ.എ ലത്തീഫ്, മണ്ഡലം പ്രസിഡന്‍റ് ഷമീം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചാത്തിലെ നിരവധി കുട്ടികൾക്കാണ് ഇതിനകം ടെലിവിഷൻ നൽകിയത്.

Comments (0)
Add Comment