ഓണ്‍ലൈന്‍ പഠനം: മണ്ഡലത്തിലെ പിന്നോക്ക മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ സഹായം; ടെലിവിഷനും കേബിള്‍ നെറ്റ്‌വര്‍ക്കും സജ്ജമാക്കും

Jaihind News Bureau
Tuesday, June 2, 2020

 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാത്ത അരുവിക്കര നിയോജകമണ്ഡലത്തിലെ പിന്നോക്ക മേഖലകളിലെ   വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ. വിദ്യാര്‍ത്ഥികള്‍ക്കായി നിയോജകമണ്ഡലത്തിലെ പട്ടികജാതി / പട്ടികവർഗ മേഖലകളിലെ സാംസ്‌കാരിക നിലയങ്ങളിൽ ടെലിവിഷനും കേബിള്‍ നെറ്റ്‌വര്‍ക്കും സജ്ജമാക്കും.

എസ് സി, എസ് ടി വകുപ്പുകൾ, ത്രിതല പഞ്ചായത്തുകൾ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഈ ആശയം നടപ്പിലാക്കുന്നത്.  മണ്ഡലത്തിലെ പിന്നോക്ക മേഖലകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഓൺലൈൻ പഠനത്തിനുള്ള അവസരമൊരുക്കുന്നതെന്ന് കെ.എസ് ശബരീനാഥന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അരുവിക്കര നിയോജകമണ്ഡലത്തിലെ പിന്നോക്ക മേഖലകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്ന പരാതികൾ വിവിധ ഇടങ്ങളിൽ നിന്നും ലഭിക്കുകയാണ്.

ഇത് മനസ്സിലാക്കി കൊണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള അവസരമൊരുക്കാൻ നിയോജകമണ്ഡലത്തിലെ പട്ടികജാതി / പട്ടികവർഗ മേഖലകളിലെ സാംസ്‌കാരിക നിലയങ്ങളിൽ ടെലിവിഷൻ,ചാനൽ സൗകര്യങ്ങൾ ഒരുക്കുകയാണ്. SC, ST വകുപ്പുകൾ, ത്രിതല പഞ്ചായത്തുകൾ എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് ഈ ആശയം നടപ്പിലാക്കുകയാണ്…