ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്രയുടെ ലോഗോയും മുദ്രാവാക്യവും പ്രകാശനം ചെയ്തു. ഒന്നിച്ച് അടിവെച്ച് മുന്നേറാം, ഇന്ത്യയെ ഒന്നിപ്പിക്കാം എന്ന ആശയം പങ്കുവെക്കുന്നതാണ് യാത്രയുടെ മുദ്രാവാക്യം. എഐസിസി ആസ്ഥാനത്ത് നേതാക്കള്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ഭാരത് ജോഡോ യാത്രയുടെ വെബ് സൈറ്റും ഉദ്ഘാടനം ചെയ്തു.
മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും ചേർന്നാണ് യാത്രയുടെ ലോഗോയും മുദ്രാവാക്യവും വെബ്സൈറ്റും പ്രകാശനം ചെയ്തത്. സെപ്റ്റംബര്‍ 7 നാണ് യാത്ര ആരംഭിക്കുന്നത്.
https://www.facebook.com/photo/?fbid=629760988509980&set=a.544252507060829
സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയിലെ ഗാന്ധി കൽമണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന യാത്ര കശ്മീരിലാണ് അവസാനിക്കുന്നത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും ദിവസവും 25 കിലോമീറ്റർ പദയാത്രയായിരിക്കും. 3570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.
ഭാരത് ജോഡോ യാത്രയുടെ വെബ്സൈറ്റ്:
https://www.bharatjodoyatra.in/
സെപ്റ്റംബർ ഏഴിന് യാത്ര തുടങ്ങും മുമ്പ് രാഹുൽ ഗാന്ധി പിതാവിന്‍റെ രക്തം വീണ ശ്രീപെരുംപുദൂരിലെത്തി അനുഗ്രഹം തേടും. രാഹുൽ ഗാന്ധി ആദ്യമായാണ് ശ്രീപെരുംപുദൂരിലെ രാജീവ് സ്മൃതിമണ്ഡപത്തിലെത്തുന്നത്. സെപ്റ്റംബർ 11നാണ് യാത്ര കേരളത്തില്‍ പ്രവേശിക്കുന്നത്.