കരിപ്പൂർ വിമാന ദുരന്തം: ഒരാണ്ട് കഴിഞ്ഞിട്ടും സഹായമില്ല; ഇരകള്‍ക്ക് ഇനിയും നീതി നിഷേധിക്കരുതെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, August 7, 2021

 

രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ഇരകളുടെ ആശ്രിതർക്ക് അർഹമായ സഹായം നല്‍കാത്തത് നീതി നിഷേധമെന്ന് രാഹുല്‍ ഗാന്ധി. ഒരാണ്ട് പിന്നിട്ടിട്ടും വ്യോമയാന മന്ത്രാലയത്തിന്‍റെ അന്വേഷണം പൂർത്തിയായിട്ടില്ല. ഇത് ജനങ്ങളുടെ കഷ്ടപ്പാടുകളോട് മോദി സർക്കാരിന്‍റെ മനോഭാവം വ്യക്തമാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കരിപ്പൂർ ഇരകൾക്ക് ‌‌ഇനിയും നീതി നിഷേധിക്കരുതെന്നും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.