കോണ്‍ഗ്രസ് അധ്യക്ഷ പദവിയുടെ ഒന്നാം വര്‍ഷത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് ഇന്ത്യന്‍ ജനതയുടെ ഉപഹാരം

Jaihind Webdesk
Tuesday, December 11, 2018

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതല ഏറ്റെടുത്തിട്ട് ഒരു വർഷം പൂർത്തിയാകുന്ന ദിനമാണ് ഇന്ന്. ഇന്ത്യയുടെ ഹ്യദയഭൂമിയുടെ രാഷ്ട്രീയം രാഹുൽഗാന്ധിക്ക് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കൈക്കരുത്ത് നൽകിയിരിക്കുകയാണ്. പ്രചണ്ഡമായ പ്രചാരണമായിരുന്നു രാഹുൽ ഗാന്ധി നയിച്ചത്. നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ഒരു വർഷത്തിനുള്ളിൽ കനത്ത പോരാട്ടമായിരുന്നു മുന്നിൽ നിന്ന് കൊണ്ട് രാഹുൽ ഗാന്ധി കാഴ്ചവെച്ചത്.

റഫേൽ അഴിമതിയും നോട്ട് നിരോധത്തിന്റെ തിക്തഫലങ്ങളും ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച് കൊണ്ട് വർത്തമാന രാഷ്ട്രീയത്തിൽ ശക്തമായി രാഹുൽ ഗാന്ധി പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ത്യയുടെ ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ തേരോട്ടമുണ്ടായത്. നിർജീവമായി കിടന്ന കോൺഗ്രസ് സംഘടനയെ സംഘടനാ മികവിലൂടെ യുവത്വത്തിന്റെയും ഒപ്പം എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ സംഘടനാ പ്രവർത്തനം കോൺഗ്രസിനെ മധ്യപ്രദേശിലും, രാജസ്ഥാനിലും ഛത്തീസ്ഖണ്ഡിലും കരുത്ത് നൽകി. അസംഘടിത ജനവിഭാഗങ്ങളെയും എല്ലാവരുടെയും ആശയവും അഭിലാഷവുമായി മാറാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞതും സമാനതകളില്ലാത്ത രാഷ്ട്രീയ പ്രവർത്തന ശൈലിയായിരുന്നു.എതിരാളിയായ ബിജെപി നേതൃത്വത്തിന്റെയും പ്രത്യേകിച്ച് ബിജെപി നേതാക്കളുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പരിഹാസത്തിന്റെയും കൂരമ്പുകൾ ഏറ്റുവാങ്ങിയപ്പോഴും അചഞ്ചലനായി നിന്നുകൊണ്ട് പൊരുതി നേടിയ വിജയമായിരുന്നു കോൺഗ്രസിന്റേത്.

കോർപ്പറേറ്റ് മേഖലകൾക്കെതിരെയും മോദി സർക്കാരിന്റെ അഴിമതിക്കെതിരെയും ജനങ്ങളിൽ രാഹുൽഗാന്ധിയുടെ വാക്കുകൾ വിശ്വാസം അർപ്പിക്കാൻ കഴിഞ്ഞതും ഈ നേതാവിന്റെ പ്രവർത്തന ശൈലിയുടെ പൊൻ തൂവലാണ്. സെമിഫൈനലിൽ കോൺഗ്രസ് വിജയം സമ്മാനിച്ച രാഹുൽ ഗാന്ധി തന്നെയാണ് ഭാവി രാഷ്ട്രീയത്തിലെ നായകനായി ഇന്ത്യൻ ജനത കാണുന്നു എന്നതിന്റെ പ്രതിഫലനമാണ് നിയമസഭ തെരഞ്ഞെടുപ്പിലെ  കോൺഗ്രസിന്റെ മിന്നുന്ന പ്രകടനം.

https://youtu.be/jZLCuX6iqR0