ദുബായ് ബിസിനസ് ബേയിലെ തീപിടിത്തം ; ഒരാള്‍ മരിച്ചു

Elvis Chummar
Sunday, June 30, 2019

ദുബായ് : ബിസിനസ് ബേയില്‍ ശനിയാഴ്ച നടന്ന അഗ്‌നിബാധയിലെ ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മരിച്ചു. താരിഖ് അബ്ദുല്ല അല്‍ ഹവായ് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. നാലാം നിലയില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റായിരുന്നു മരണം. നിര്‍മാണത്തിലുള്ള ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. മരണത്തില്‍ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി.