Boat capsizes in Vaikom| വൈക്കത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി ; ഇരുപതോളം പേരെ രക്ഷപ്പെടുത്തി

Jaihind News Bureau
Monday, July 28, 2025

കോട്ടയം വൈക്കത്ത് കാട്ടിക്കുന്നില്‍ വേമ്പനാട്ട് കായലില്‍ വള്ളം മറിഞ്ഞ് യാത്രക്കാരില്‍ ഒരാളെ കാണാനില്ല. അപകടത്തില്‍പ്പെട്ട വള്ളത്തില്‍ 20 ഓളം പേര്‍ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്.. ഇയാള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. പൂത്തോട്ടയില്‍ ഒരു മരണവീട്ടില്‍ പോയി മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ട ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സ് നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവരെ വൈക്കത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. ഇരുതില്‍ അധികം പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ അരൂര്‍ പാണാവള്ളി സ്വദേശികള്‍ ആണ് . ചെമ്പിനടുത്ത് തുരുത്തേല്‍ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നു. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. കരയ്ക്ക് നിന്ന് അധികം ദൂരെയായിട്ടല്ല വള്ളം മറിഞ്ഞിരിക്കുന്നത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.