കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം

Jaihind News Bureau
Thursday, April 9, 2020

കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. ഉപ്പള സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മംഗലൂരുവിലെ ആശുപത്രിയിൽ എത്തിക്കാനായില്ല.

ലോക് ടൗൺ പ്രഖ്യാപിച്ചതിനു ശേഷം അതിർത്തികൾ അടച്ചതിനാൽ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം 13 ആയി കർണ്ണാടക സർക്കാരിന്‍റെ കർശന നിബന്ധനകൾ പ്രകാരം നിലവിൽ ചികിത്സയിലുള്ള രോഗികൾക്കു തുടർചികിത്സ ലഭിക്കില്ല. പ്രവാനന്തര സങ്കീർണ്ണതകൾ, ആക്സിഡൻറുകൾ തുടങ്ങിയവയ്ക്കു മാത്രമേ മംഗലാപ്പുരത്തേക്ക് പോവാൻ സാധിക്കുകയുള്ളു. അതികഠിനമായ നിബന്ധനകൾ കടന്ന് വേണം അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്ക് അതിർത്തി കടക്കാൻ. എന്നാൽ ഈ കടമ്പകൾ കടക്കുക എളുപ്പമല്ല എന്ന പരാതിയാണ് ഉയരുന്നത്.