ഒരു നിർഭയ കൂടി…സ്ത്രീകൾക്കു നേരെയുള്ള അക്രമം ഇനിയും എത്ര കാലം തുടരും ; രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, January 12, 2021

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ സിധി ജില്ലയിൽ 45 വയസുകാരിയെ നാലുപേർ ചേർന്ന് ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ‘ഒരു നിർഭയ കൂടി’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകൾക്കു നേരെയുള്ള അക്രമം ഇനിയും എത്ര കാലം തുടരുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടബലാത്സംഗത്തിനു ശേഷം പ്രതികൾ ഇരുമ്പുവടി ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത്‌ പരിക്കേൽപ്പിച്ചു. ശനിയാഴ്ചയായിരുന്നു അതിക്രമം. ചായക്കട നടത്തിയിരുന്ന സ്ത്രീയെ, വീട്ടിൽ ഒറ്റക്കുള്ള സമയത്താണ് പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കിയത്. നാലു പ്രതികളെയും അറസ്റ്റ് ചെയ്തു.