പത്തനംതിട്ടയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് മാർച്ച് 22 ന് നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇയാൾ എത്തിയത്. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഇയാൾ ഏപ്രിൽ ഒന്നു മുതൽ ഐസൊലേഷനിൽ ആയിരുന്നു. ഇയാളുടെ സഞ്ചാരപഥം പുറത്തുവിട്ടു.

ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യയുടെ ഫ്‌ളൈറ്റ് നമ്പര്‍ ജി9425 എന്ന വിമാനത്തില്‍ സിറ്റ് നമ്പര്‍ 20ഇ യില്‍ മാര്‍ച്ച് 21ന് രാത്രി 9.45ന് പുറപ്പെട്ട് 22ന് പുലര്‍ച്ചെ 3.15ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട തുമ്പമണ്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാളുമായി നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചു പേരെയും കണ്ടെത്തിയിട്ടുണ്ട്. 18 പേരില്‍ 16 പേര്‍ പത്തനംതിട്ട ജില്ലക്കാരും രണ്ടുപേര്‍ എറണാകുളം ജില്ലക്കാരുമാണ്. ഇതില്‍ ഏഴു പേര്‍ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്തവരാണ്. സെക്കന്‍ററി കോണ്‍ടാക്ടിലുള്ള അഞ്ചുപേരും എറണാകുളം ജില്ലക്കാരാണ്.

രോഗം ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എപ്രില്‍ ഒന്നുമുതല്‍ ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാര്‍ച്ച് 21 മുതലുള്ള ഇദ്ദേഹത്തിന്‍റെ സഞ്ചാരപഥവും ജില്ലാ ഭരണകൂടം പുറത്തുവിട്ടു. റൂട്ട് മാപ്പ് പ്രകാരം ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 9188297118, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

pathanamthittacoronaCovid 19
Comments (0)
Add Comment