സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം ; മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ മരിച്ച ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

Jaihind News Bureau
Sunday, July 5, 2020

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ മരിച്ച ആൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.

ജൂണ്‍ 29 ന് റിയാദില്‍ നിന്നും നാട്ടിലെത്തിയ മുഹമ്മദ് ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. പനിയെ തുടർന്ന് ജൂലൈ ഒന്നിന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക.