കൊവിഡ്-19 : ബഹറിനില്‍ ഇന്ന് ഒരു മരണം ; ആകെ മരണം 131 ആയി

Jaihind News Bureau
Thursday, July 23, 2020

ബഹറിനിൽ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മരണം കൂടി. 35 വയസുള്ള വിദേശി ആണ് മരണമടഞ്ഞത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി. 3,612 പേര് ആണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 33,894 പേര്‍ ഇതുവരെ രോഗ മുക്തി നേടിയതായും 46 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7,52, 485 പേരെ ആണ് ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കിയത്.