കരിപ്പൂർ സ്വർണ്ണക്കടത്തില്‍ ഒരാള്‍കൂടി പിടിയില്‍

Thursday, July 15, 2021

മലപ്പുറം : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ഒരാള്‍കൂടി പിടിയില്‍. അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താനെത്തിയ  കൂടത്തായി കുന്നംവള്ളി വീട്ടിൽ ശിഹാബിനെയാണ് പ്രത്യേക സംഘം താമരശ്ശേരി അടി വാരത്തുള്ള ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്.  അർജുൻ ആയങ്കി വരുന്ന വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് ആക്രമിക്കാൻ താമരശ്ശേരി സംഘത്തിൽ നിന്നും ക്വട്ടേഷൻ കിട്ടിയതായി പ്രതി  മൊഴി നല്‍കി. രാമനാട്ടുകരയില്‍ വാഹനാപകടമുണ്ടായ സമയം ശിഹാബ് ടിപ്പർ ലോറിയുമായി സ്ഥലത്തുണ്ടായിരുന്നു.