സ്വർണ്ണക്കടത്തില്‍ വീണ്ടും അറസ്റ്റ് ; തിരുവമ്പാടി സ്വദേശി എന്‍ഐഎയുടെ പിടിയില്‍

Jaihind Webdesk
Wednesday, June 9, 2021

കൊച്ചി  : നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ ഒരാള്‍ കൂടി എന്‍ഐഎയുടെ പിടിയിലായി. കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ്  എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നും വരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.  കേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനായി സ്വര്‍ണ്ണം നയതന്ത്രബാഗില്‍ ഒളിപ്പിച്ചിരുന്നത് മുഹമ്മദ് മന്‍സൂറിന്റെ നേതൃത്വത്തില്‍ ആയിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.