പാലക്കാട് ശ്രീനിവാസന്‍ വധം: ഒരു പ്രതി കൂടി പിടിയില്‍; ജില്ലയില്‍ നിരോധനാജ്ഞ 28 വരെ നീട്ടി

Jaihind Webdesk
Sunday, April 24, 2022

 

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി പോലീസിന്‍റെ പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

അഷ്റഫ്, അഷ്ഫാഖ്, സദ്ദാം ഹുസൈൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സുബൈർ വധക്കേസിലെ പ്രതികൾക്കായി അന്വേഷണ സംഘം നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. അതിനിടെ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി ജില്ലാ കളക്ടർ ഉത്തരവിറക്കി.