കുവൈത്തില്‍ ഒരു മാസത്തെ കര്‍ഫ്യൂ ; വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 5 വരെ നിയന്ത്രണം

 

കുവൈത്ത് സിറ്റി : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ എല്ലാ മേഖലകളിലും ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. മാര്‍ച്ച് ഏഴ് ഞായറാഴ്ച മുതല്‍ കർഫ്യൂ പ്രാബല്യത്തിലാകും.

ഇതനുസരിച്ച് ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ. ഒരു മാസക്കാലം ഇത് നീണ്ട് നില്‍ക്കും. ഇതോടെ രാജ്യത്ത് രാത്രികാലങ്ങളില്‍ കടുത്ത നിയന്ത്രണം വരും.

Comments (0)
Add Comment