ആലപ്പുഴയിൽ വാഹനാപകടം; ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

Jaihind News Bureau
Wednesday, April 15, 2020

ആലപ്പുഴയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക് . കായംകുളം കൃഷ്ണപുരം സ്വദേശി രാജേഷാണ് മരിച്ചത് . പരിക്കേറ്റ മൂന്ന് പേരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ആലപ്പുഴ കോൺവെന്റ് സ്വകയർ ജംഗ്ഷനിൽ രാത്രി 11.30 ഓടെയായിരുന്നു അപകടം . ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറികളാണ് അപകടത്തിൽപ്പെട്ടത്.