കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി. എം.ടി ഉദ്ദേശിച്ചത് ആരെയാണെന്നതിൽ ഒരു സംശയവുമില്ല. ഒരാൾ തിരുവനന്തപുരത്തും ഒരാൾ ഡൽഹിയിലുമുണ്ടെന്ന് ശശി തരൂർ പ്രതികരിച്ചു. അദ്ദേഹം പറഞ്ഞു. അധികാര രാഷ്ട്രീയത്തേക്കുറിച്ചുള്ള എംടിയുടെ വിമർശനം ചർച്ചയാകുന്ന സാഹചര്യത്തിലായിരുന്നു തരൂരിന്‍റെ പ്രതികരണം.
രാഷ്ട്രീയത്തിൽ ഭക്തി ഒരു അപകടമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുള്ളതാണ്. എം.ടി. പറയുന്നത് അംബേദ്കറിന്‍റെ അതേ ചിന്തകളാണ്. രാഷ്ട്രീയ നേതാവിനോട് ഭക്തികാണിച്ചാൽ, ദൈവമായി കണ്ടാൽ രാജ്യം പിഴയ്ക്കും. അംബേദ്കർ 70 വർഷങ്ങൾക്ക് മുമ്പ് ചോദിച്ചത് എം.ടി. ഇപ്പോഴും ചോദിക്കുന്നു. അത് ശരിയാണെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.രാഷ്ട്രീയത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് എക്കാലത്തെയും നിലപാടെന്നും ഇത്തവണ കൂടി മത്സരിച്ചുകഴിഞ്ഞാൽ യുവാക്കൾക്കായി മാറണമെന്ന് ആഗ്രഹമുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.