നേര്യമംഗലത്തിന് സമീപം വാളറ സിപ്പ് ലൈന്‍ ഭാഗത്ത് ഒറ്റക്കൊമ്പന്‍ കാട്ടാന ഇറങ്ങി. ദേശീയപാത മുറിച്ച് കടന്ന് വന്ന ആന വീട്ടുമുറ്റത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന ഏലം, വാഴ കവുങ്ങ്, തെങ്ങ് തുടങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. അബ്ബാസ് താണേലി, എല്‍സി ചുട്ടമണ്ണില്‍, ജോയി കല്ലുംപുറം എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. അത് കഴിഞ്ഞ് തിരികെ റോഡിലേക്കിറങ്ങി ക്രോസ് ചെയ്ത് റൈമോന്‍ കുറവുംകുടി എന്ന ആളിന്റെ വീട്ടുമുറ്റത്ത് ചെന്ന് നിന്ന് കുറെ സമയം നിന്ന ശേഷം അമ്പലപ്പാറയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്.
കാട്ടാന ശല്യം ഒഴിവാക്കാന്‍ ജനവാസ മേഖലയില്‍ ഫെന്‍സിങ്ങ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് അധികാരികള്‍ ഇതുവരെ കണ്ണു തുറക്കാത്തതില്‍ ജനം പ്രതിക്ഷേധത്തിലുമാണ്.