മൂന്നാറില്‍ വീണ്ടും ഒറ്റക്കൊമ്പന്‍ ഇറങ്ങി; ജനങ്ങൾ ഭീതിയിൽ

 

ഇടുക്കി: മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്‍റെ കല്ലാര്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ഒറ്റക്കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാനയാണ് ഇന്നുച്ചയോടെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ എത്തിയത്. മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ തീറ്റതേടി എത്തുകയും കേന്ദ്രത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു.

Comments (0)
Add Comment