കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീടിന്‍റെ സ്ലാബ് തകർന്നുവീണ് ഒരാള്‍ മരിച്ചു

കോഴിക്കോട് : വടകരയ്ക്കടുത്ത് കാക്കുനിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. തീക്കുനി സ്വദേശി എൻപി ജിതിൻ ആണ് മരിച്ചത്. 3 പേർക്ക് പരിക്കുണ്ട്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഭാഗമാണ് പൊളിഞ്ഞുവീണത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ചുമരിന്‍റെ തേപ്പിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അടുക്കള ഭാഗത്തെ സണ്‍ഷേഡിന്‍റെ നിര്‍മാണത്തിനിടെയായിരുന്നു അപകടം. താഴെ പണിയെടുക്കുകയായിരുന്ന ജിതിന്‍റെയും സുഹൃത്തുക്കളുടേയും മുകളിലേക്കാണ് വാര്‍പ്പ് പതിച്ചത്. ജിതിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ വിജീഷ്, അജീഷ്, ജിഷ്ണു എന്നിവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിന്‍റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Comments (0)
Add Comment