എച്ച് 1 എന്‍ 1 ബാധിച്ച് ഒരാള്‍ മരിച്ചു; സംഭവം മലപ്പുറത്ത്, ജാഗ്രതാ നിർദ്ദേശം

Jaihind Webdesk
Wednesday, July 17, 2024

 

മലപ്പുറം: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയാണ് മരിച്ചത്.  47 വയസായ സ്ത്രീയാണ് എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച്  മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് എച്ച വണ്‍ എന്‍ വണിന്‍റെ ലക്ഷണങ്ങൾ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടണം, പോഷകാഹാരങ്ങൾ കഴിക്കുക, ചൂടുള്ള പാനീയങ്ങൾ കുടിക്കുക, ജലദോഷപ്പനിയുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക, ഗർഭിണികൾ, പ്രമേഹരോഗികൾ, മറ്റു ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർ രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.