പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം; രണ്ടു പേർക്കായി തിരച്ചില്‍

Jaihind Webdesk
Monday, October 30, 2023

 

പത്തനംതിട്ട: പമ്പാ നദിയിൽ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലായി മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ആറാട്ടുപുഴ പാലത്തിൽ നിന്നും ചാടിയ കൂടൽ സ്വദേശി സന്ദീപിന്‍റെ മൃതശരീരം കിട്ടി. പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പെൺകുട്ടി ചാടി എന്നാണ് സംശയം. ഇടയാറന്മുള മാലക്കരക്ക് സമീപത്താണ് മൂന്നാമത്തെ സംഭവം. പേഴ്സടക്കം സാധനങ്ങൾ പുഴക്കരയിൽ കണ്ടെത്തിയതാണ് ഇവിടെ ആള്‍ ഒഴുക്കിൽപ്പെട്ടെന്ന് കരുതാനുള്ള കാരണം. തെരച്ചിൽ പുരോഗമിക്കുകയാണ്.