കോട്ടയത്ത് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; സംസ്ഥാനത്ത് ഇന്ന് 5 മരണം, മഴ കനക്കുമെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Tuesday, May 28, 2024

 

കോട്ടയം: വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്.  ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് അപകടം നടന്നത്. സദാനന്ദന്‍റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി   മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്. ഇതോടെ കനത്ത മഴയില്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.

കാലവർഷക്കാറ്റ് ശക്തമായതോടെ തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്.