വിനോദസഞ്ചാരികളുടെ ട്രാവലർ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി ഒരു മരണം; അപകടം ഇടുക്കി ബൈസണ്‍വാലിയില്‍

Jaihind Webdesk
Monday, May 27, 2024

 

ഇടുക്കി: ബൈസണ്‍വാലിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശിയായ ജീവന്‍ ഗൗഡ ആണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരം. വീട്ടുകാര്‍ അത്ഭുതകരമായാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.