ഇടുക്കി: ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. അടിമാലി നേര്യമംഗലത്തിന് സമീപമാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയ്ക്ക് പിന്നിലെത്തിയ കാറിന് മുകളിലാണ് മരം വീണത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ നിരവധി മരങ്ങളാണ് ഒടിഞ്ഞു വീണത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് മരങ്ങൾ മുറിച്ച് മാറ്റുകയാണ് 3 മണിയോടെയാണ് അപകടം ഉണ്ടായത്.