തിരുവോണത്തിന്‍റെ വരവറിയിച്ച് കാസർകോട് ജില്ലയിൽ ഓണത്താർ ആട്ടം. അത്തം പിറന്നതോടെയാണ് ഗ്രാമങ്ങളിലെ വീടുകളിൽ ഓണത്താർ എത്തി തുടങ്ങിയത്.
ഓണ വില്ലും ഓട്ടുമണിമായി ഒറ്റ ചെണ്ടയുടെ താളത്തിൽ ചുവട് വെച്ചാണ് ഓണത്താർ എത്തുന്നത് അത്തം പിറന്നാൽ ഉത്തരകേരളത്തിലെ വീട്ടുമുറ്റങ്ങളിൽ തിരുവോണ വരവറിയിച്ച് ചുവട് വെക്കുന്നു
പൂക്കളത്തിന് ചുറ്റും ചുവട് വെച്ച് തോറ്റം പാട്ടിലൂടെ ചിങ്ങമാസത്തിന്‍റെ സമുദ്ധിയും ഐശ്വര്യവും വർണ്ണിക്കുന്ന ഓണത്താർ ബാലരൂപം പൂണ്ട ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ട് നൃത്തം വെക്കുന്നു
https://youtu.be/oOEsRZ7a05Y