ദുബായ് : ഓണവിപണിയില്‍ പുതുമകളുമായി, കേക്കിലും ചീസിലും പീസയിലും വരെ, ഓണപൂക്കളം ഒരുക്കി ദുബായ് നഗരം ഉത്രാടത്തെ വരവേറ്റു. പൂക്കള്‍ക്കും പച്ചക്കറികള്‍ക്കും ഇത്തവണയും ആവശ്യക്കാര്‍ കൂടുതലായിരുന്നു. ഓണ വിപണി പിടിച്ചെടുക്കാന്‍ , പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചായിരുന്നു വ്യാപാരികളുടെ മുന്നേറ്റം. ഇതിന്റെ ഭാഗമായി, ദുബായ് കരാമയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍, പൂക്കള്‍ മാതൃകയില്‍, കേക്ക് നിര്‍മ്മിച്ചു. മലയാളത്തില്‍ ഓണാശംസകള്‍ എന്ന് , കേക്കില്‍ എഴുതിയും , ഇവര്‍ മലയാള തിളക്കം കൂട്ടി. ഇപ്രകാരം, നിറങ്ങളില്‍ ആറാടിയ കേക്ക് , നിരവധി പേരെ ആകര്ഷിപ്പിച്ചു. കൂടാതെ, ഓണപ്പൂക്കളം മാതൃകയില്‍ പീസ, നിര്‍മ്മിച്ചും മറ്റൊരു പുതുമ സൃഷിടിച്ചു.
ചീസ് എന്ന പാല്ക്കട്ടിയില്, ഹാപ്പി ഓണം അലങ്കരിച്ചും, വിദേശികള്‍ ഉള്‍പ്പടെയുള്ള ഉപഭോക്താക്കളെ ഇവര്‍ ആകര്ഷിപ്പിച്ചു. കൂടാതെ, വിവിധതരം പൂക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. വിലയില്‍ വന്‍ ഇളവു നല്കി, പച്ചക്കറി വിപണിയും സജീവമായി. കൂടാതെ, വാഴയില, വിവിധ തരം പായസങ്ങള്‍, അച്ചാറുകള്‍, പഴ വര്‍ഗങ്ങള്‍ എന്നിവയും ഉത്രാട ദിനത്തിലെ ഉഗ്രന്‍ ഓഫറുകളില്‍ സ്ഥാനം നേടി.