ഓണാശംസകള്‍ നേര്‍ന്ന് സോണിയാഗാന്ധി

Jaihind Webdesk
Wednesday, September 11, 2019

ന്യൂഡല്‍ഹി: ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ഓണാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദാനധര്‍മ്മങ്ങളുടെയും പങ്കുവെയ്ക്കലിന്റെയും ഐക്യത്തിന്റെയും ആഘോഷമായ ഓണം എല്ലാ സമുദായങ്ങളെയും വിശ്വാസങ്ങളെയും ഒരുമിപ്പിക്കുന്നതിനും മതേതരത്വത്തെ ശക്തമാക്കുന്നതിനും സഹായിക്കും. ഈ ഓണം ഏവര്‍ക്കും സന്തോഷവും സമൃദ്ധിയും സമാധാനവും ശക്തിയും നല്‍കുന്നതാകട്ടേ എന്നും സോണിയാ ഗാന്ധി ആശംസിച്ചു.