തിരുവോണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു ; 12 കോടിയുടെ ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയില്‍

Jaihind Webdesk
Sunday, September 19, 2021

തിരുവനന്തപുരം : തിരുവോണം ബമ്പർ ഒന്നാം സമ്മാനം TE 645465 നമ്പർ ടിക്കറ്റിന്. പന്ത്രണ്ട് കോടിയാണ് സമ്മാനതുക.  12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപ ഒന്നാം സമ്മാനം കിട്ടിയയാള്‍ക്ക് ലഭിക്കും. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണ്. ഏജന്റ് മുരുകേഷ് തേവര്‍ വിറ്റ ടിക്കറ്റിന്റെ ഉടമ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മറ്റ് സമ്മാനങ്ങളുടെ നറുക്കെടുപ്പ് പുരോഗമിക്കുകയാണ്.