സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങുവാനായില്ല; കിറ്റ് ഓണത്തിന് മുന്‍പ് എത്തുമോയെന്ന് സംശയം

Jaihind Webdesk
Thursday, August 24, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങുവാനായില്ല. ഇന്നുമുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും ഇത് വെറും പാഴ് വാക്കായി .

ഇക്കുറി മഞ്ഞക്കാർഡ് കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഓണക്കിറ്റ് ഇന്നുമുതൽ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.എന്നാൽ സംസ്ഥാനത്ത് ഇന്ന് ഓണക്കിറ്റ് വിതരണം ആരംഭിക്കുവാൻ ആയില്ല . സർക്കാർ വാക്ക് പാഴ് വാക്കായതോടെ രാവിലെ മുതൽ തന്നെ കിറ്റ് വാങ്ങുവാൻ എത്തിയവർക്ക് നിരാശരായി മടങ്ങേണ്ടിവന്നു.മന്ത്രി ഉദ്ഘാടനം ചെയ്ത കടയിൽ മാത്രമാണ് ഓണക്കിറ്റ് എത്തിയതെന്നാണ് വ്യാ പാരികൾ വ്യക്തമാക്കിയത്.കിറ്റുകൾ ഇനിയും കടകളിലേക്ക് എത്തിക്കുവാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല . പായസം മിക്സും നെയ്യും അണ്ടിപ്പരിപ്പുംകിട്ടുവാൻ വൈകുന്നതാണ് കിറ്റ് വിതരണം തടസ്സപ്പെടുത്തിയതെന്നാണ് സപ്ലൈകോയുടെവിശദീകരണം.
മിൽമയിൽ നിന്നാണ് സേമിയ മിക്സും നെയ്യും ലഭിക്കേണ്ടത്. കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് കശുവണ്ടിയും ലഭിക്കണം. രണ്ടും ലഭിക്കാത്തതാണ് കിറ്റ് വിതരണം വൈകുന്നതെന്ന് സപ്ലൈക്കോ
അറിയിച്ചു.

മഞ്ഞക്കാർഡ് കാർക്കായി പരിമിതിപ്പെടുത്തിയഓണക്കിറ്റിൽ 14 ഇനം സാധനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഓണത്തിന് മുൻപ് കൃത്യമായി എല്ലാവർക്കും കിറ്റ് എത്തിക്കാൻ ആകുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നിരിക്കുകയാണ്.