ജവഹർലാൽ നെഹ്റുവിന്‍റെ അറുപതാം ചരമവാർഷിക ദിനത്തിൽ യുഡിഎഫ് കൺവീനർ എം.എം. ഹസ്സന്‍റെ നേതൃത്വത്തില്‍ പുഷ്പാർച്ചന

Jaihind Webdesk
Monday, May 27, 2024

 

തിരുവനന്തപുരം: രാഷ്ട്ര ശിൽപ്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ അറുപതാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന സംഘടിപ്പിച്ചു. യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. പാളയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചത്.