കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവൻ പണയം വച്ച് പ്രവർത്തിച്ചവരെ സാലറി ചലഞ്ചിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി പുനഃപരിശോധിക്കണം : ഉമ്മന്‍ചാണ്ടി

Jaihind News Bureau
Wednesday, April 22, 2020

സാലറി ചാലഞ്ചിൽ നിന്ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ, നഴ്‌സുമാർ , പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥർ , തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ , ആശ്രയ-കുടുംബശ്രീ ജീവനക്കാർ എന്നിവരെ പൂർണമായി ഒഴിവാക്കണം എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു മാസത്തിലേറെയായി സ്വന്തം ആരോഗ്യത്തെപോലും അവഗണിച്ച്‌ കൊണ്ട് കൊവിഡ് പ്രതിരോധ യുദ്ധഭൂമിയിൽ നിന്ന് പോരാടുന്ന ഇവരുടെ ശമ്പളം പിടിച്ച് വാങ്ങുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ മനുഷ്യത്വരഹിതവും തികഞ്ഞ നന്ദികേടുമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.