രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 200 ആയി; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൂടുതല്‍

Jaihind Webdesk
Tuesday, December 21, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വർധിക്കുന്നു. രോഗബാധിതരുടെ എണ്ണം 200 ആയി ഉയർന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍. ഇരു സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം 54 ആണ്. തെലങ്കാന-20, കർണാടക-19, രാജസ്ഥാന്‍-18, കേരളം -15, ഗുജറാത്ത്-14 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.