ഒമാന്‍ ജനുവരി 18 തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍ കരാതിര്‍ത്തികള്‍ അടയ്ക്കുന്നു

Jaihind News Bureau
Sunday, January 17, 2021

മസ്‌കറ്റ് : ഒമാനില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി, കരാതിര്‍ത്തികള്‍ അടയ്ക്കാന്‍ ഒമാന്‍ തീരുമാനിച്ചു. ജനുവരി 18 തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍, അതിര്‍ത്തികള്‍ അടച്ചിടും.

ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്ക് ശേഷം സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കമ്മിറ്റി അധികൃതര്‍ പറഞ്ഞു.